റെഡ് ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ്.

റെഡ് ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ്.
Oct 9, 2026 06:57 PM | By PointViews Editor

     കേരളത്തിലെ വിവിധ ആവാസവ്യവസ്ഥകളുടെ നിലവിലെ സ്ഥിതിയും ശോഷണവും ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി കേരളസംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ''ആവാസവ്യവസ്ഥകളുടെ റെഡ് ലിസ്റ്റ് വിലയിരുത്തലും കേരളത്തിലെ സവിശേഷ ആവാസവ്യവസ്ഥകളുടെ ആഗോള ആവാസവ്യവസ്ഥാ വർഗീകരണവും'' പദ്ധതിരേഖാ സമാഹാരം പുറത്തിറക്കി.

സെക്രട്ടേറിയറ്റിലുള്ള മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് പദ്ധതിരേഖാ സമാഹാരം പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടനയായ ഐയുസിഎൻ ന്റെ ആവാസവ്യവസ്ഥകളുടെ റെഡ് ലിസ്റ്റ് വിലയിരുത്തൽ പതിപ്പ് 2.0 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനതല പഠനമാണിത്.

പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങൾ മുതൽ നദീതടങ്ങൾ, തീരദേശ മേഖലകൾ, തണ്ണീർത്തടങ്ങൾ എന്നിവ വരെയുള്ള വിവിധ ആവാസവ്യവസ്ഥകളുടെ സ്ഥിതിയാണ് പഠനവിധേയമാക്കുന്നത്. ഗൂഗിൾ എർത്ത് എൻജിൻ, സെന്റിനൽ ഉപഗ്രഹചിത്രങ്ങൾ, ആർ അധിഷ്ഠിത സ്ഥിതിവിവര വിശകലനം, ക്യുജിഐഎസ് ഭൂപട സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് പഠനം.

കേരളത്തിലെ ആവാസവ്യവസ്ഥകളുടെ റെഡ് ലിസ്റ്റ് (Red List of Kerala Ecosystems) എന്നാൽ സംസ്ഥാനത്തെ വിവിധ പ്രാദേശിക പരിസ്ഥിതികളുടെയും ആവാസവ്യവസ്ഥകളുടെയും നിലവിലെ ആരോഗ്യസ്ഥിതി, അവ നേരിടുന്ന ഭീഷണികൾ, നാശത്തിന്റെ തോത് എന്നിവ ശാസ്ത്രീയമായി വിലയിരുത്തുന്ന പഠനരേഖയാണ്.

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടനയായ ഐയുസിഎൻ (International Union for Conservation of Nature) പുറപ്പെടുവിച്ചിട്ടുള്ള 'റെഡ് ലിസ്റ്റ് ഓഫ് ഇക്കോസിസ്റ്റംസ്' (RLE) മാനദണ്ഡങ്ങൾ (പതിപ്പ് 2.0) അടിസ്ഥാനമാക്കിയാണ് കേരള ജൈവവൈവിധ്യ ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പശ്ചിമഘട്ടത്തിലെ ഉയർന്ന വനപ്രദേശങ്ങൾ, പുൽമേടുകൾ, നദീതടങ്ങൾ, കായലുകൾ, തീരദേശ മേഖലകൾ, തണ്ണീർത്തടങ്ങൾ, മംഗളവനങ്ങള്‍ (മംഗ്രൂവുകൾ) തുടങ്ങിയ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ആവാസവ്യവസ്ഥകളെയും ഈ പഠനം വിലയിരുത്തുന്നു.

ആധുനിക സാങ്കേതികവിദ്യയിലെഗൂഗിൾ എർത്ത് എൻജിൻ (Google Earth Engine), സെന്റിനൽ ഉപഗ്രഹചിത്രങ്ങൾ, ക്യുജിഐഎസ് (QGIS) ഭൂപട സാങ്കേതികവിദ്യ, ആർ-അധിഷ്ഠിത സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് മാറ്റങ്ങൾ രേഖപ്പെടുത്തുന്നത്.

വർഗ്ഗീകരണ ഐയുസി എൻ മാനദണ്ഡപ്രകാരം

പൂർണ്ണമായി നശിച്ചുപോയവ (Collapsed - CO)

അതീവ ഗുരുതരമായ ഭീഷണി നേരിടുന്നവ (Critically Endangered - CR)

ഭീഷണി നേരിടുന്നവ (Endangered - EN)

നാശസാധ്യതയുള്ളവ (Vulnerable - VU)

പരിസ്ഥിതി ശോഷണത്തിന്റെ തോത് മനസ്സിലാക്കി തനത് ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും, തകർച്ചയിലായ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടിയുള്ള ഭാവി നയരൂപീകരണങ്ങൾക്ക് ഈ പദ്ധതിരേഖ സഹായിക്കുന്നു.

The State Biodiversity Board has released the Red List.

Related Stories
ചുരം രഹിത വയനാട് പാത ഉടൻ നിർമിക്കണമെന്ന്  ആധാരം എഴുത്ത് അസോസിയേഷൻ  പേരാവൂർ യൂണിറ്റ് സമ്മേളനം.

Oct 9, 2026 09:41 PM

ചുരം രഹിത വയനാട് പാത ഉടൻ നിർമിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം.

ചുരം രഹിത വയനാട് പാത ഉടൻ നിർമിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ്...

Read More >>
സ്പീക്ക് അപ്പ്.  സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ് -  സ്‌പീക്ക്‌ അപ്പ്‌ ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേന രൂപീകരിച്ചു

Oct 9, 2026 04:22 PM

സ്പീക്ക് അപ്പ്. സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ് - സ്‌പീക്ക്‌ അപ്പ്‌ ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേന രൂപീകരിച്ചു

സ്പീക്ക് അപ്പ്. സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ് - സ്‌പീക്ക്‌ അപ്പ്‌ ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേന...

Read More >>
ഐഡിയ ഉണ്ടോ?ഉണ്ടെങ്കിൽ സർക്കാരിന് നിങ്ങളെ ആവശ്യമുണ്ട്

Oct 9, 2026 03:40 PM

ഐഡിയ ഉണ്ടോ?ഉണ്ടെങ്കിൽ സർക്കാരിന് നിങ്ങളെ ആവശ്യമുണ്ട്

ഐഡിയ ഉണ്ടോ?ഉണ്ടെങ്കിൽ സർക്കാരിന് നിങ്ങളെ...

Read More >>
വി.വി.രാജേഷിൻ്റെ സുഗതൻ കുമ്പിടിയാ, കുമ്പിടി. ജയിലിലും ഉണ്ട്, അതേ സമയം കോർപ്പറേഷൻ യോഗത്തിലുമുണ്ട്. കേസായി.

Oct 8, 2026 11:48 AM

വി.വി.രാജേഷിൻ്റെ സുഗതൻ കുമ്പിടിയാ, കുമ്പിടി. ജയിലിലും ഉണ്ട്, അതേ സമയം കോർപ്പറേഷൻ യോഗത്തിലുമുണ്ട്. കേസായി.

വി.വി.രാജേഷിൻ്റെ സുഗതൻ കുമ്പിടിയാ, കുമ്പിടി. ജയിലിലും ഉണ്ട്, അതേ സമയം കോർപ്പറേഷൻ യോഗത്തിലുമുണ്ട്....

Read More >>
കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഇനി സാനിറ്ററി നാപ്കിൻ ലഭിക്കും

Oct 7, 2026 01:48 PM

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഇനി സാനിറ്ററി നാപ്കിൻ ലഭിക്കും

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഇനി സാനിറ്ററി നാപ്കിൻ...

Read More >>
കോളജുകൾ ഇനി ഡ്രഗ് ഫ്രീ കാമ്പസുകളാകും. ഇത് തുടക്കം മാത്രം.

Oct 7, 2026 12:00 PM

കോളജുകൾ ഇനി ഡ്രഗ് ഫ്രീ കാമ്പസുകളാകും. ഇത് തുടക്കം മാത്രം.

കോളജുകൾ ഇനി ഡ്രഗ് ഫ്രീ കാമ്പസുകളാകും. ഇത് തുടക്കം...

Read More >>
Top Stories